റോഡിൽ മാർഗതടസ്സം സൃഷ്ടിച്ചതിന് സ്ഥാപന ഉടമയ്ക്കും സ്റ്റാഫിനുമെതിരെ കേസ്

പയ്യന്നൂർ : റോഡിൽ മാർഗ്ഗം തടസ്സം സൃഷ്ടിച്ചതിന് സ്ഥാപന ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ പോലീസ് കേസെടുത്തു. പയ്യന്നൂർ ടൗണിലെ മാഗ്നം മാളിന് മുൻവശം റോഡിൽ യാത്രക്കാർക്ക് മാർഗ്ഗതടസ്സം സൃഷ്ടിച്ചു ഉദ്ഘാടനപരിപാടി സംഘടിപ്പിച്ച ഐസ്റ്റോർ ഡിജിറ്റൽ സ്ഥാപന ഉടമയ്ക്കും സ്റ്റാഫുകൾക്കുമെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം. പൊതു ജനങ്ങൾക്കും വാഹനയാത്രക്കാർക്കും മാർഗതടസം സൃഷ്ടിച്ചതിനാണ് കേസെടുത്തത്.






