വ്യാജ ഒപ്പിട്ട് വാഹനം കൈമാറ്റം ചെയ്തതായി പരാതി

പയ്യന്നൂർ. കാർ ഉടമയായയുവതിയുടെ അനുവാദമില്ലാതെ വ്യാജ ഒപ്പിട്ട് ആർടിഒവിൽ നൽകി കൃത്രിമ രേഖയാക്കി വാഹനത്തിൻ്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് നൽകിയെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. ഏറണാകുളം സീപോർട്ടിന് സമീപത്തെ സിലിക്കൻ ഹൗസിലെ നിലോഫർ അബ്ദുറഹിമാൻ്റെ പരാതിയിലാണ് മുൻ ഭർത്താവായ പഴയങ്ങാടി മരമിൽ റോഡിലെ ബൈത്തുൽ അഫിയയിലെ ജമീൽ അഹമ്മദിനെതിരെ കേസെടുത്തത്. പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള കെ.എൽ 86.1488 നമ്പർ കാറാണ് പ്രതി ആർ.സി. ട്രാൻസ്ഫർ ചെയ്യുന്നതിന് ആർടി ഓഫീസിൽ സമർപ്പിക്കുന്ന ഫോറം29,30എന്നിവയിൽ പരാതിക്കാരിയുടെ വ്യാജ ഒപ്പിട്ട് പ്രതിയുടെ ബന്ധുവിൻ്റെ പേരിലേക്ക് മാറ്റി വഞ്ചിച്ചുവെന്ന് കാണിച്ച് ഉന്നത പോലീസ് ഓഫീസർക്ക് നൽകിയപരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.






