LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കണ്ണൂരിൽ മാരക ലഹരി മരുന്നു മായി യുവാവ് അറസ്റ്റിൽ

img_8171.jpg
Spread the love

കണ്ണൂർ: മാരക ലഹരി മരുന്നായമെത്താ ഫിറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കണ്ണൂർതില്ലേരി സ്വദേശി സി.എച്ച്. ലുക്മാൻ മൻസൂറിനെ (24)യാണ്
ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കണ്ണൂർ ഇ ഐ&ഐ ബി അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ ഷജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സർക്കിൾ ഓഫീസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ഷാജി യും സംഘവും പിടികൂടിയത്.കണ്ണൂർ, പ്രഭാത്, പയ്യാമ്പലം, കാനത്തൂർ, തില്ലേരി എന്നീ ഭാഗങ്ങളിൽ പട്രോൾ നടത്തിവരവെ തില്ലേരി യിൽ വെച്ചാണ് 42 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് എക്സൈസ് പിടിയിലായത്.
ബാംഗ്ലൂരിൽ നിന്നും വൻതോതിൽ മെത്താംഫിറ്റാമിൻ കടത്തിക്കൊണ്ട് വന്ന്
ചില്ലറയായി മെത്താംഫിറ്റാമിൻ തൂക്കി വിൽക്കുന്നതിനായി ഇലക്ട്രോണിക് ത്രാസുമായി പ്രതി തില്ലേരി ഭാഗത്ത് എത്തിയപ്പോഴാണ് പിടിയിലായത്.
റെയ്ഡിൽഅസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഷജിത്ത് കെ, പ്രഭുനാഥ് പി സി, പ്രിവന്റിവ് ഓഫീസർ(ഗ്രേഡ്) സനൂപ് വി വി , സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് പി ടി, ശ്രിജിൻ വി വി, വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!