അപകട കെണി:ചൂട്ടാട് അഴിമുഖത്ത് ഫൈബർ തോണി അപകടം കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
പഴയങ്ങാടി :ചൂട്ടാട്അഴിമുഖത്ത് ഫൈബർ തോണി അപകടം കാണാതായ
മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അസം സ്വദേശി അബ്ദുൾ ഇസ്ലാം എന്ന അലി (35) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് രാവിലെ 8.45 മണിയോടെയാണ് അപകടം.
പുതിയങ്ങാടിയിൽ നിന്നും നെജാസ് എന്ന ഫൈബർ തോണിയിൽ പോയ മത്സ്യ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മണൽതിട്ടയിലിടിച്ചതിനെ തുടർന്ന്ഒരു തൊഴിലാളി കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മറ്റു തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. ഫയർഫോഴ്സും കോസ്റ്റൽ പോലീസും മത്സ്യ തൊഴിലാളികളും നടത്തിയ തിരച്ചലിനിടെമൃതദേഹം 10.30 മണിയോടെ കണ്ടെത്തുകയായിരുന്നു
