October 23, 2025

കേക്കും വേണ്ട ലഡുവും വേണ്ട എന്ന മുദ്രാവാക്യവുമായി കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധ പ്രകടനം.

img_7896.jpg

കന്യാസ്ത്രീകളെ അറസ്‌റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂർ കരുവഞ്ചാലിൽ നടത്തിയ മാർച്ചിലാണ് സംഘ പരിവാറിനെതിരെ മുദ്രാവാക്യം ഉയർന്നത്. ക്രിസ്‌മസിന് കേക്കുമായി അരമനകളിലെത്തി മെത്രാൻമാരെ ബിജെപി നേതാക്കൾ സന്ദർശിച്ചത് സൂചിപ്പിച്ചായിരുന്നു മുദ്രാവാക്യം. സംഘപരിവാറിനെയും രൂക്ഷമായി വിമർശിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കി.

എന്നാൽ പ്രതിഷേധം ഉദ്ഘാടനം ചെയ്ത മാർ ജോസഫ് പാംപ്ലാനി ബിജെപിയെയോ സംഘപരിവാറിനെയോ കുറ്റപ്പെടുത്താൻ തയാറായില്ല. ഇക്കാര്യത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കേക്കുമായി തന്റെ അരമനയിലേക്ക് ആരും വന്നിട്ടില്ലെന്നും അദ്ദേഹം പിന്നീട് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger