LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പ്രവാസിയുടെ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കവർന്നു

img_5450-1.jpg
Spread the love

ചന്തേര : ഗൾഫുകാരൻ്റെവീടിന്റെ മുൻവശത്തെ വാതിൽ തുറന്ന് മൂന്നര പവൻ്റെ സ്വർണ്ണാഭരണങ്ങൾ കവർന്നു. ചെറുവത്തൂർ പയ്യങ്കിയിലെ പ്രവാസി വത്സൻ്റെ വീട്ടിലാണ് മോഷണം ഇന്നലെ രാവിലെ ഭാര്യ കെ. ബിന്ദു വീടു പൂട്ടി ഭർത്താവിൻ്റെ മരണപ്പെട്ട ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിന് വീടുപൂട്ടി കാഞ്ഞങ്ങാട് പോയതായിരുന്നു
താക്കോൽ പതിവുപോലെ വീടിന് സമീപം സൂക്ഷിച്ചാണ് പോയത്. മുൻവശത്തെ വാതിൽ തുറന്ന് അകത്ത് കടന്ന മോഷ്ടാവ് മുറിയിലെ അലമാരയിലെ ലോക്കർ തുറന്ന് അകത്ത് സൂക്ഷിച്ച രണ്ട് മാല, വള, മോതിരം എന്നിവ ഉൾപ്പെടെ മൂന്നര പവൻ്റെ ആഭരണങ്ങളാണ് കവർന്നത്.
ഇന്നലെരാവിലെ 10.10 മണിക്കും വൈകുന്നേരം 5.30 മണിക്കുമിടയിലാണ് സംഭവം. വീട്ടുകാർ സ്ഥലത്തെത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്. തുടർന്ന് പോലീസിൽ പരാതി നൽകി. രണ്ടര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത ചന്തേര പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!