യുവാവിനെ ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ചു

എടക്കാട്: യുവാവിനെ മുൻ വിരോധം വെച്ച് അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും ഇരുമ്പ് വടി കൊണ്ട് അടിച്ചുപരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ എടക്കാട്പോലീസ് കേസെടുത്തു.അടമ്പൂർ നിത്യാനന്ദ വായനശാലക്ക് സമീപത്തെ പി.മനീഷിനെ (28)യാണ് മർദ്ദിച്ചത്.20ന് ഞായറാഴ്‌ച വൈകുന്നേരം 4.30 മണിക്ക് കാടാച്ചിറ ഡോക്ടർമുക്ക് വെച്ചാണ് സംഭവം. പരാതിയിൽ സുനോജിനെതിരെ എടക്കാട് പോലീസ് കേസെടുത്തു.






