സ്വകാര്യബസ് നിർത്തിയിട്ട ടിപ്പറിനിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക് ബസ് ഡ്രൈവർക്കെതിരെ കേസ്

പെരിങ്ങോം: സ്വകാര്യ ബസ് നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. അപകടത്തില്‍ പരിക്കേറ്റ പെടേനയിലെ വി.വി.സുബൈറിന്റെ പരാതിയിലാണ് ചെറുപുഴ റൂട്ടിലോടുന്ന ശ്രീവിഷ്ണു ബസിന്റെ ഡ്രൈവര്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.45 മണിയോടെ പെരിങ്ങോം പൊന്നമ്പാറയിലായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിർവശത്തു നിന്നും ഓട്ടോ റിക്ഷവരുന്നതുകണ്ട് വെട്ടിച്ചപ്പോള്‍ ബസ് നിർത്തിയിട്ട ടിപ്പർ ലോറിയിലിടിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. അശ്രദ്ധമായി ബസ് ഓടിച്ചതാണ് അപകടത്തിന് കാരണമെന്നും പരാതിക്കാരനും ഭാര്യയ്ക്കും പത്തോളം യാത്രക്കാര്‍ക്കും പരിക്കേറ്റുവെന്ന പരാതിയിലാണ് ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.






