വധശ്രമ കേസിൽ ഒളിവിൽ പോയ പിടികിട്ടാപ്പുള്ളി പിടിയിൽ

പരിയാരം: വധശ്രമ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയ പിടികിട്ടാപ്പുള്ളിയെ പരിയാരം പോലീസ് പിടികൂടി. തളിപ്പറമ്പ്
പന്നിയൂര്‍ മഴൂരിലെ എം. അബ്ദുല്‍നാസറിനെയാണ് പിടികൂടിയത്. കേസിൽ ഹാജരാകാത്തതിനെ തുടർന്ന് പയ്യന്നൂർ കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാത്രിയോടെ പ്രതിയെ പോലീസ് പിടികൂടിയത്.
2023- ല്‍ പരിയാരം പോലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന വധശ്രമക്കേസില്‍ പ്രതിയായ അബ്ദുല്‍നാസര്‍ ജാമ്യമെടുത്തെങ്കിലും വിചാരണക്ക് കോടതില്‍ ഹാജരാവാതെ മുങ്ങിനടക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.






