ദേശീയപാതയിൽ ചെറുവത്തൂരിൽ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി

ചെറുവത്തൂർ: ദേശീയ പാതയിൽ ചെറുവത്തൂരിൽ മയിച്ച വീരമല കുന്നിടിഞ്ഞ് മണ്ണ് റോഡ് മൂടിയതോടെ ഹൈവേയിലെ ഗതാഗതം സ്തംഭിച്ചു.ഇന്ന് രാവിലെ 10.30 മണിയോടെയായിരുന്നു സംഭവം.ഗതാഗതം മുടങ്ങിയതോടെ നാട്ടുകാരും ഫയർഫോഴ്സും വിവരമറിഞ്ഞെത്തിയ പോലീസും ജെ സി ബി യുടെയും മറ്റും സഹായത്തോടെ ദേശീയ പാതയിൽ വാഹന ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.






