വിഎസ് അനുസ്മരണം സംഘടിപ്പിച്ചു

പഴയങ്ങാടി: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ്.അച്യുതാന്ദൻ്റെ വിയോഗത്തിൽ അനുശോചിച്ച് സിപിഐ എം. മാടായി നോർത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വെങ്ങരയിൽ മൗന ജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു.സിപിഐ എം മാടായി ഏരിയ സെക്രട്ടറി വി വിനോദ്, വരുൺ ബാലകൃഷ്ണൻ, എം രാമചന്ദ്രൻ, എം പവിത്രൻ, എസ് യു. റഫീഖ്, സി നാരായണൻ, ബി നൗഷാദ് എന്നിവർ സംസാരിച്ചു.






