LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

വിമാന യാത്രക്കിടെ ഹൃദയാഘാതം നീലേശ്വരം സ്വദേശി മരണപ്പെട്ടു

img_6204.jpg
Spread the love

നീലേശ്വരം: കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽനിന്നും കുവൈത്തിലേക്കുള്ള യാത്ര മധ്യേ ഹൃദയാഘാതത്തെ തുടർന്ന് ബഹ്‌റൈനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നീലേശ്വരം സ്വദേശി മരിച്ചു.
തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ പുതിയപാട്ടില്ലത്ത് അബ്ദുൽ സലാം (65 ) ആണ് മരണപ്പെട്ടത്. ബഹ്റിനിലെ ഹമദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിൽ യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ബഹ്റൈൻ അന്താരാഷ്ട്ര വിമാന താവളത്തിൽ അടിയന്തിരമായി ഇറക്കുകയുമായിരുന്നു.ബഹ്റൈൻ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃത ദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്റൈൻ കെ എം സി സി യുടെ നേതൃത്വത്തിൽ നടത്തി വരികയാണ്.ഭാര്യ: താഹിറ.
മക്കൾ: ഡോ ആദിൽ മുബഷിർ, അബ്ദുള്ള, ഖദീജ, മുഹമ്മദ് .

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!