നവീകരിച്ച ലൈബ്രറി ആൻ്റ് റീഡിംഗ് റൂം സാഹിത്യകാരൻ സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പയ്യന്നൂർ : പയ്യന്നൂർഫൈൻ ആർട്സ് സൊസൈറ്റിയുടെ നവീകരിച്ച ലൈബ്രറി ആൻ്റ് റീഡിംഗ് റൂമിന്റെ ഉത്ഘാടനം പ്രശസ്ത എഴുത്തുകാരൻ സി വി ബാലകൃഷ്ണൻ നിർവ്വഹിച്ചു.നഗരസഭ ചെയർപേഴ്സൺ കെ വി ലളിത അധ്യക്ഷത വഹിച്ചു. യു. നാരായണൻ മാസ്റ്റർ, കെ കെ ഫൽഗുണൻ, കെ ശിവകുമാർ, ടി ഭരതൻ,കെ വി രമേശൻ, എം വിമല,തുടങ്ങിയവർ പ്രസംഗിച്ചു. പി രവീന്ദ്രൻ സ്വാഗതവും കെ വി സുനിൽകുമാർ നന്ദിയും പറഞ്ഞു.






