വിജയികളെ അനുമോദിച്ചു

പയ്യന്നൂർ : ചേമ്പർ മർച്ചന്റ്സ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ SSLC,+2 പരീക്ഷകളിൽ വിജയം കരസ്ഥമാക്കിയ വ്യാപാരികളുടെ മക്കൾക്കുള്ള അനുമോദനം പയ്യന്നൂർ ചേമ്പർ ഹാളിൽ വച്ച് നടന്നു. യൂത്ത് വിംഗ് പ്രസിഡണ്ട് ഷാജി ഫോക്കസ് അദ്ധ്യക്ഷത യിൽ പയ്യന്നൂർ കോളേജ് പ്രിൻസിപ്പാൾ ഡോ. വി.എം. സന്തോഷ് ഉദ്ഘാടനവും കുട്ടികൾക്കുള്ള മൊമന്റോയും ക്യാഷ് അവാർഡും നൽകി, ചേമ്പർ പ്രസിഡണ്ട് കെ.യു. വിജയകുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അഡ്വക്കറ്റായി എൻറോൾ ചെയ്ത കെ.രാജീവനെ ചടങ്ങിൽ മൊമന്റോ നൽകി ആദരിച്ചു. യൂത്ത് വിംഗ് ജില്ലാ കോർഡിനേറ്റർവി.പി സുമിത്രൻ, ചേമ്പർ ജന. സെക്രട്ടറി വി. നന്ദകുമാർ, കെ.വി.വി. ഇ. സ്, മേഖലാ ട്രഷറർ കെ.ബാബുരാജ്, വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഗീതാ രമേശൻ, യൂത്ത് വിംഗ് ജില്ലാ ജന.സെക്രട്ടറിടി. ബിജു, ചേബർ ട്രഷറർഎം.കെ. ബഷീർ, കെ.ജയറാം, എന്നിവർ ആശംസകൾ നേർന്ന്സംസാരിച്ചു. സെക്രട്ടറി അനൂപ് എം.കെ. സ്വാഗതവും, ട്രഷറർ ഷൈജു മിൽമ നന്ദിയും പറഞ്ഞു.






