യുവ തൊഴിലന്വേഷകർക്കായി ജോബ് ഫെയർ സംഘടിപ്പിച്ചു.

പയ്യന്നൂർ:
മാത്തിൽ ഗുരുദേവ് രവീന്ദ്രനാഥ ടാഗോർ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെയും ജി ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തൊഴിൽ അന്വേഷകർക്കായി മികച്ച അവസരങ്ങൾ ഒരുക്കി തൊഴിൽ മേള സംഘടിപ്പിച്ചു .
കോളേജിലെ ഗീതാഞ്ജലി സെമിനാർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കോ
ളേജിന്റെ പേട്രനും മാനേജരുമായ ഹിസ് എക്ല്ലെൻസി മോസ്റ്റ് റവ. ഡോ ജോസഫ് മാർ തോമസ് മുഖ്യാതിഥിയായിരുന്നു. തൊഴിൽ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു അദ്ദേഹം സന്ദേശം നൽകി.
കാങ്കോൽ ആലപ്പടമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. വി സുനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി.
കോളേജ് വൈസ് പ്രിൻസിപ്പൽ പി. വിനോദ് കുമാർ സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ഫാ. സാമുവൽ പുതുപ്പാടി അധ്യക്ഷനായിരുന്നു. ജി ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷനുമായി സഹകരിച്ചു കോളേജ് നടത്തുന്ന പ്രവർത്തനങ്ങൾ തീർച്ചയായും വിദ്യാർത്ഥികൾക്ക് അവരുടെ ജീവിത വിജയത്തിന് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് ചീഫ് ബർസർ വെരി. റവ. ഫാ. ഡോ. വർഗീസ് താന്നിക്കാക്കുഴി അനുഗ്രഹ പ്രഭാഷണം നടത്തി.
ജി ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ മാർക്കറ്റിംഗ് മാനേജർ അൻവർ സാധിക്ക് ആശംസയർപ്പിച്ചു സംസാരിച്ചു. കോളേജ് പ്ലെസ്മെന്റ് സെൽ കൺവീനർ കെ. വി ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.






