LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പയ്യന്നൂരിൽ ജനകീയ ശുചീകരണ യജ്ഞത്തിനു തുടക്കമായി

img_5740-1.jpg
Spread the love

പയ്യന്നൂർ:മാലിന്യ മുക്തം രോഗ മുക്തം – മാലിന്യ മുക്തം നവകേരളം തുടർപ്രവർത്തനങ്ങളുടെ ഭാഗമായി പൊതു ഇട ജനകീയ ശുചീകരണ പരിപാടിയുടെ നഗരസഭാ തല ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി. വി .കുഞ്ഞപ്പൻ നിർവ്വഹിച്ചു.

പെരുമ്പ ബസ് സ്റ്റോപ്പ് പരിസരം കേന്ദ്രീകരിച്ചു നടന്ന ശുചീകരണ പ്രവർത്തനത്തിൽ ക്ലീൻ സിറ്റി മാനേജർ പി പി കൃഷ്ണൻ അദ്ധ്യക്ഷനായി. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് കുമാർ പി , ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സബിത ആർ , അനീഷ് ലാൽ എ , അജിത കെ വി , ശ്യാംകൃഷ്ണൻ ഒ കെ, ശുചിത്വ മിഷൻ വൈ പി ഹൃദ്യമോൾ ഹരീന്ദ്രൻ, നഗരസഭ ശുചീകരണ തൊഴിലാളികൾ, ഹരിതകർമസേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച അജൈവ മാലിന്യം തരം തിരിച്ചു ഹരിതകർമസേനയ്ക്ക് കൈമാറി. ക്യാമ്പയിന്റെ ഭാഗമായി പൊതുജനങ്ങളെയും, സന്നദ്ധ സംഘടനകളെയും പങ്കാളികളാക്കി കൊണ്ട് നവംബർ വരെ ഇത്തരം ജനകീയ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

പൊതുയിടങ്ങളിൽ എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചയും സ്‌കൂൾ , കോളേജ്, സർക്കാർ പൊതു സ്ഥാപനങ്ങളിൽ മൂന്നാമത്തെ വെള്ളിയാഴ്ചയും നടത്തും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!