LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

പീഡന വാർത്തയ്ക്ക് ലൈക്കടിച്ചതിന് വീട്ടിൽ കയറി മർദ്ദിച്ച യുവാവിനെതിരെ കേസ്

img_2211-1.jpg
Spread the love

പയ്യന്നൂർ.പീഡന കേസിൻ്റെ വാർത്തയ്ക്ക് ചുവടെ ലൈക്ക് അടിച്ച യുവതിയെവീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയും തടയാൻ ചെന്ന ഭർത്താവിനെയും മാതാവിനെയും അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.മാട്ടൂൽ കക്കാടംചാൽ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ചെറുതാഴം വിളയാങ്കോട് സ്വദേശിയായ രുജിത്തിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.വ്യാഴാഴ്ച രാത്രി 8.45 മണിക്കാണ് പരാതിക്കാസ് പദമായ സംഭവം. പരാതിക്കാരിയുടെ കോറോം കൊക്കോട്ടുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി പീഡന കേസിൻ്റെ വാർത്തയ്ക്ക് ലൈക്കടിച്ച വിരോധത്തിൽ തടഞ്ഞുവെച്ച് കൈ കൊണ്ട് അടിച്ചും തല പിടിച്ച് ജനലിനടിച്ചും ഭർത്താവായ ഷിബിനെ കാലുകൊണ്ട് ചവിട്ടിയും തടയാൻ ചെന്ന മാതാവ് മിനിയെ അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!