കുറ്റാന്വേഷണ മികവ്:പയ്യന്നൂർ സ്ക്വാഡിന് ആദരം

പയ്യന്നൂർ: പോലീസിൻ്റെ കുറ്റാന്വേഷണ മികവിൽ പയ്യന്നൂർ ക്രൈം സ്ക്വാഡിന് ആദരവ്. വഴിയാത്രക്കാരായ വയോധികമാരുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞമോഷ്ടാക്കളെയും പട്ടാപ്പകൽ വീട്ടിൽ കയറി കഴുത്തിന് കത്തിവെച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത മോഷ്ടാവിനെയും അന്വേഷണ മികവിലൂടെ ദിവസങ്ങൾക്കുള്ളിൽ നിയമത്തിനു മുന്നിലെത്തിച്ച പയ്യന്നൂർ സ്ക്വാഡിനെ അനുമോദിച്ചു. ജെ.സി.ഐ.കൊക്കാ നിശേരിയുടെയും എയർ ബോൺ കോളേജിൻ്റെയും നേതൃത്വത്തിലാണ് ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്. പയ്യന്നൂർ ഡിവൈഎസ്പി കെ.വിനോദ് കുമാർ സേനാംഗങ്ങൾക്ക് ഉപഹാര സമർപ്പണം നടത്തി. പയ്യന്നൂർ എസ്.ഐ.പി.യദു കൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പയ്യന്നൂർ സ്ക്വാഡ് ആദരവ് ഏറ്റുവാങ്ങി. എസ്.എച്ച്.ഒ.കെ. പി .ശ്രീഹരി, ജെസി ഐ ഭാരവാഹികളായ അനീസ് തയ്യിൽ, എയർ ബോൺ കോളേജ് എം.ഡി.ഷിജു മോഹൻ, സുമേഷ് മുണ്ട്യാൾ, ബിജുല എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.






