സ്ത്രീധന പീഡനം 3 പേർക്കെതിരെ കേസ്

കണ്ണൂർ: വിവാഹ ശേഷം യുവതിയെ കൂടുതൽ സ്വർണ്ണം ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പയ്യാമ്പലത്ത് ഫ്ലാറ്റിൽ താമസിക്കുന്ന 37 കാരിയുടെ പരാതിയിലാണ് ഭർത്താവ് കോഴിക്കോട് മീഞ്ചന്തയിലെ പി.എസ്.സന്ദീപ് (45), പിതാവ് ശശിധരൻ, മാതാവ് ലക്ഷ്മി എന്നിവർക്കെതിരെ കേസെടുത്തത്.2010 എപ്രിൽ 18 നായിരുന്നു വിവാഹം.ശേഷം മീഞ്ചന്തയിലെ ഭർതൃവീട്ടിലും പയ്യാമ്പലത്തെ പരാതിക്കാരിയുടെ ഫ്ലാറ്റിലും താമസിച്ചു വരവെ പ്രതികൾകൂടുതൽ സ്വർണ്ണം ആവശ്യപ്പെട്ട് പരാതിക്കാരിയെ പീഡിപ്പിക്കുകയും യുവതിയുടെ നാലുപവൻ്റെ ആഭരണങ്ങൾ വില്പനടത്തി ഭർത്താവ് പണം കൈക്കലാക്കിയും മറ്റ് സ്ത്രീകളുമായി ബന്ധം പുലർത്തി പരാതിക്കാരിയെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.






