മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു

പയ്യന്നൂർ:ഉമ്മൻ ചാണ്ടി പൊതു പ്രവർത്തകരുടെ പാഠപുസ്തകമാണെന്ന് കോൺഗ്രസ് നേതാവ്
എ.പി നാരായണൻ പറഞ്ഞു.
കോറോം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മണിയറ പ്രിയദർശിനി മന്ദിരത്തിൽ നടന്ന ഉമ്മൻചാണ്ടി രണ്ടാം ചരമവാർഷിക അനുസ്മരണ യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പ്രശാന്ത് കോറോം അദ്ധ്യക്ഷത വഹിച്ചു. കച്ചേരി രമേശൻ, ശങ്കരൻ മണിയറ, രജനി രമേശൻ , പ്രകാശൻ മണിയറ , ഭാസ്ക്കരൻ വി.പി,കുഞ്ഞികണ്ണൻ പി.പി,എസ്ഇബ്രാഹിം, ഉഷ ഇട്ടമ്മൽ, രജിത്ത് കുമാർ പി, സുകുമാരൻ പിഎന്നിവർ പ്രസംഗിച്ചു.






