LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കൂത്തുപറമ്പ്: നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നു; രണ്ട് തൊഴിലാളികൾക്ക് പരിക്ക്

img_5021-1.jpg
Spread the love

കൂത്തുപറമ്പ്: നിർമാണത്തിലിരുന്ന വീടിന്റെ രണ്ടാം നിലയിലെ സൺഷെയ്ഡ് തകർന്നുണ്ടായ അപകടത്തിൽ രണ്ട് മറുനാടൻ തൊഴിലാളികൾക്ക് പരിക്കേറ്റു. കൂത്തുപറമ്പ് മൂര്യാട് സെൻട്രൽ യു.പി സ്കൂളിന് സമീപം കുളമുളളപറമ്പിൽ ഷമീർ – റജീന ദമ്പതികൾ നിർമ്മിക്കുന്ന വീടിലാണ് അപകടം ഉണ്ടായത്.

കൊൽക്കത്ത സ്വദേശികളായ ജാക്കി (47), ഭരത് (27) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോൺക്രീറ്റ് പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് സൺഷെയ്ഡ് തകർന്നത്.

അപകടത്തിൽ വീണുവീഴ്ചയ്ക്ക് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ജാക്കിയെ നാട്ടുകാർ രക്ഷപ്പെടുത്തി.

പരിക്കേറ്റ രണ്ട് പേരെയും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ജാക്കിയെ പ്രാഥമിക ചികിത്സക്ക് ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കൂത്തുപറമ്പ് പോലീസും സംഭവ സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!