LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

ആശുപത്രിയിലെ നഴ്‌സുമാരുടെ മൊബൈൽ മോഷണം പ്രതി പിടിയിൽ

img_0296-1.jpg
Spread the love

പയ്യന്നൂർ.പയ്യന്നൂരിൽ സ്വകാര്യാശുപത്രിയിലെ നഴ്സുമാരുടെ വില പിടിപ്പുള്ള മൂന്നു ഫോണുകൾ കവർന്ന കേസിൽ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. കുഞ്ഞിമംഗലം സ്വദേശി സലീമിനെ (38) യാണ് എസ്ഐ..പി.യദുകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. മോഷണത്തിന് ശേഷം ഒളിവിൽ കഴിയുന്നതിനിടെ ഇയാളെ ബാംഗ്ലൂരിൽ വെച്ചാണ് പോലീസ് പിടികൂടിയത്. പ്രതികണ്ണൂർ ടൗണിലെ ആശുപത്രിയിലും കാഞ്ഞങ്ങാട്ടെ സ്വകാര്യാ ആശുപത്രിയിലും സമാനമായ രീതിയിൽ മൊബൈൽ മോഷണം നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മംഗലാപുരത്ത് താമസിച്ച് മോഷണം നടത്തി മുങ്ങുകയാണ് പതിവ്.
ഇക്കഴിഞ്ഞ മെയ് നാലാം തീയതി ഉച്ചക്ക് 1.30 മണിക്കും 2 മണിക്കുമിടയിലാണ്
പയ്യന്നൂർ മൂരി കൊവ്വലിൽ പ്രവർത്തിക്കുന്ന അനാ മയ ആശുപത്രിയിലെ നഴ്സുമാരായ പരിയാരം കുറ്റ്യേരിയിലെ സന്ധ്യാവിനോദ് ,ചെറുപുഴയിലെ സാന്ദ്ര, നിധി ജോസഫ് എന്നിവരുടെ ഫോണുകൾ മോഷണം പോയത്.ഡ്യൂട്ടിക്കിടെആശുപത്രിയുടെ റിസപ്ഷനിൽ സൂക്ഷിച്ച 54,000 രൂപ വിലവരുന്ന മൂന്നു ഫോണുകളാണ് പ്രതി കവർന്നത്. ആശുപത്രി കൗണ്ടറിന് സമീപത്ത് ഒരാൾ കുറേ സമയം ചുറ്റി തിരിയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിലും മോഷണത്തിനാണെന്ന് ജീവനക്കാർ കരുതിയില്ല. ജീവനക്കാർകൗണ്ടറിൽ നിന്നും മാറിയ തക്കത്തിൽ മൂന്ന് മൊബൈൽ ഫോണുകളുമായി മോഷ്ടാവ് കടന്നു കളഞ്ഞു. മോഷ്ടാവിൻ്റെ ദൃശ്യം ആശുപത്രിയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. ഫോൺ ചെയ്തു കൊണ്ടു നടന്നുവന്ന് ഫോൺ മോഷ്ടിച്ചു കടന്നു കളയുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!