വയോധികൻ്റെ മോതിരങ്ങൾ കവർന്നു

കണ്ണൂർ: വീട്ടിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ വയോധികൻ്റെ കൈവിരലിലെ മോതിരങ്ങൾ പിടിച്ചുപറിച്ചു കൊണ്ടുപോയി. തളാപ്പ് തുളുച്ചേരി റോഡിൽ താമസിക്കുന്ന വി.വി.രാധാകൃഷ്ണൻ്റെ (78) കൈവിരലിൽ നിന്നും
രണ്ടു മോതിരങ്ങളാണ് കവർന്നത്.കഴിഞ്ഞ മാസം 17 ന് വൈകുന്നേരം 3.15 മണിക്ക് തളാപ്പിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ടൗൺ സ്റ്റേഷനിൽ80,000 രൂപയുടെ നഷ്ടം സംഭവിച്ചതായി നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






