LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

യുവാവിനെ മർദ്ദിച്ച 25 പേർക്കെതിരെ കേസ്

img_2653-1.jpg
Spread the love

പയ്യന്നൂർ. യുവാവിനെ തടഞ്ഞു നിർത്തി സംഘം ചേർന്ന് മർദ്ദിച്ചുവെന്ന പരാതിയിൽ 25 ഓളം പേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു.രാമന്തളി എട്ടിക്കുളം അമ്പലപ്പാറയിലെ കെ.നാസിക്കിൻ്റെ (22) പരാതിയിലാണ് എട്ടിക്കുളത്തെ നാസിൽ ,ഇക്ബാൽ, ബഷീർ, നാസർ, മുസ്തഫ, എന്നിവർക്കും കണ്ടാലറിയാവുന്ന 20 പേർക്കുമെതിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 31 ന് രാത്രി 11 മണിക്കാണ് സംഭവം. എട്ടിക്കുളം ബീച്ചിൽ വെച്ച് ഒന്നു മുതൽ 5 പ്രതികളും മറ്റു കണ്ടാലറിയാവുന്ന 20 ഓളം പേരും ചേർന്ന് തടഞ്ഞു നിർത്തി പരാതിക്കാരനെ കൈ കൊണ്ടടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചുവെന്നും സംഭവത്തിന് കാരണം പ്രതികൾക്ക് വിരോധമുള്ള കാപ്പ കേസിലെ പ്രതി റാഷിദിനെ കണ്ടിരുന്നോവെന്ന് ചോദിച്ചതിന് കണ്ടില്ലെന്ന് പറഞ്ഞ വിരോധത്തിൽ മർദ്ദിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!