ദന്തൽഅസോസിയേഷൻ :മയക്കുമരുന്നിനെതിരെ “ജാഗ്രത” 26 ന് ക്രൈംബ്രാഞ്ച് എസ്. പി . പി .ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും

പയ്യന്നൂർ :ഇന്ത്യൻ ദന്തൽ അസോസിയേഷൻ (ഐ. ഡി. എ) കേരള ശാഖയുടെ വനിതാ വിഭാഗമായ വിമൻസ് ദന്തൽ കൗൺസിൽ പൊതു സമൂഹത്തി ൻ്റെആരോഗ്യ സുരക്ഷക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ട് ജൂൺ 26 ന് ‘ജാഗ്രത’ എന്ന പേരിൽ, അന്താരാഷ്ട്ര ലഹരിമരുന്ന് വിരുദ്ധ ദിനം ആചരിക്കുകയാണ്. ഐ. ഡി. എ യുടെ കണ്ണൂർ ജില്ലാ ശാഖകളായ ഐ. ഡി. എ കോസ്റ്റൽ മലബാർ ഐ. ഡി. എ നോർത്ത് മലബാർ എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 26 ന്
വ്യാഴാഴ്ച രാവിലെ 10 മണിക്ക്പയ്യന്നൂർ കോളേജിലെ സെമിനാർ ഹാളിൽ വെച്ച് ക്രൈം ബ്രാഞ്ച് എസ്. പി. പി. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ റിട്ടയേർഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ. ജി. രഘുനാഥൻ ബോധവത്കരണ സെമിനാർ നടത്തും. ഐ. ഡി. എ യുടെ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന, കണ്ണൂർ ജില്ല ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും
ഉച്ചയ്ക്ക് 2 മണിക്ക് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടക്കുന്ന പരിപാടിയിൽ പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ മുഖ്യാതിഥിയായിരിക്കും. കണ്ണൂർ ഗവൺമെന്റ് ദന്തൽ കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഫ്ലാഷ് മൊബ്, പയ്യന്നൂർ കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഗീത ശിൽപം, ലഘുലേഖ വിതരണം, പരിസ്ഥിതിപ്രവർത്തകനും ചിത്രകാരനുമായ സുരേന്ദ്രൻ കൂക്കാനത്തിന്റെ ലഹരി വിരുദ്ധ സന്ദേശ വഴിയോര ചിത്രരചന എന്നിവ ഉണ്ടായിരിക്കുന്നതാണ്. എടാട്ട് പി. ഇ. എസ് വിദ്യാലയത്തിൽ വച്ച് പോസ്റ്റർ പ്രദർശനവും മത്സരവും നടത്തും.
വാർത്ത സമ്മേളനത്തിൽ ഐ. ഡി. എ കോസ്റ്റൽ മലബാർ പ്രസിഡന്റ്, ഡോ. രശ്മി ഹരിദാസ്, സെൻട്രൽ കൗൺസിൽ മെമ്പർ, ഡോ.അഹമ്മദ് ഷാഫി, വനിതാ ഡെന്റൽ കൗൺസിൽ പ്രതിനിധികളായ ഡോ. വീണ വിജയൻ, മുൻ അംഗംഡോ. ജയശേഖരൻ, വി.പി, എന്നിവർ പങ്കെടുത്തു.






