LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

സ്പെഷൽ വണ്ടിക്ക് യാത്രക്കാർ സ്വീകരണം നൽകി

6008c7be-1666-44b8-b14d-a66a7c131e82-1.jpg
Spread the love

കണ്ണൂർ:കണ്ണൂരിൽ നിന്നും പാലക്കാടേക്ക് നീട്ടിയ സ്പെഷൽ ട്രെയിനിന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻകമ്മിറ്റി(എൻ.എം.ആർ.പി.സി.) യുടെ നേതൃത്വത്തിൽ റെയിൽ യാത്രക്കാർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ലോക്കോപൈലറ്റ് മാർക്കും യാത്രക്കാർക്കും മധുരപലഹാരം വിതരണം ചെയ്തു. ട്രെയിൻ 7.45 ന് കണ്ണൂരിലെത്തി.പാലക്കാട് ഡിവിഷൻ റെയിൽവേ യൂസേർസ് കൺസൾട്ടേറ്റീവ് അംഗം അഡ്വ.റഷീദ് കവ്വായി , എൻ. എം.ആർ.പി.സി. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ , കോ- ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, പി.കെ.വത്സരാജ്, രാജു ചാൾസ് , ഗഫൂർ കാവിൻമൂല, സജീവൻ ചെല്ലൂർ, സാദ്ദിഖ് താണ , ഹാഷിം, ആർ.ഷനിൽ ,രഘു കക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
കണ്ണൂരിൽ നിന്നും രാവിലെ 8.10 ന് പുറപ്പെടുന്ന ട്രെയിനിൻ്റെ സമയം 7:45 ആക്കിയത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ പഴയ സമയം 8.10 ന് തന്നെ ട്രെയിൻ പുറപ്പെടാനുള്ള സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എം.ആർ.പി. സി.കണ്ണൂർ സ്റ്റേഷൻ മാനേജർക്ക് നിവേദനം നൽകി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!