ചീട്ടുകളി അഞ്ചു പേർ പിടിയിൽ

തളിപ്പറമ്പ്: ചീട്ടുകളി 5 പേരെ പോലീസ് പിടികൂടി.
കീഴാറ്റൂറിലെ ലോഡ്ജിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിന് സമീപം വെച്ച് ചീട്ടുകളിക്കുകയായിരുന്ന
പുളിമ്പറമ്പ് കരിപ്പൂല്‍ ഓല്‍നിടിയന്‍ വീട്ടില്‍ ഒ.ജെ.ജിനീഷ്(40)ചെറുകുന്ന് കൊവ്വപ്പുറത്തെ മുക്കണ്ണന്‍ വീട്ടില്‍ ഷംസുദ്ദീന്‍(66), പുളിമ്പറമ്പ് കരിപ്പൂലിലെ അളോക്കര വീട്ടില്‍ ജിജോ(38), പശ്ചിമബംഗാള്‍ ദാദ്പൂരിലെ ഖാദര്‍ ഷേക്ക്(38), ജയ്പാല്‍ഗുരിയിലെ ബിശ്വജിത്ത് ബര്‍മ്മന്‍(36) എന്നിവരെയാണ് എസ്.ഐ.കെ.ദിനേശനും സംഘവും പിടികൂടിയത്. കളിസ്ഥലത്ത് നിന്നും
16,300 രൂപയും പോലീസ് പിടിച്ചെടുത്തു.






