ഡി വൈ എഫ് ഐ സമ്മേളനങ്ങൾ ജൂൺ 1 ന് തുടങ്ങും

പയ്യന്നൂർ :ഡിവൈ.എഫ്.ഐ.പയ്യന്നൂർ ബ്ലോക്ക് പ്രവർത്തക കൺവൻഷൻ നടന്നു.
പയ്യന്നൂർ ഏ കെ ജി ഭവനിൽ നടന്ന പരിപാടി സംസ്ഥാന കമ്മിറ്റിയംഗം പി.എം.അഖിൽ ഉദ്ഘാടനം ചെയ്തു.
സി.വി.രഹിനേജ് അധ്യക്ഷത വഹിച്ചു.വി കെ നിഷാദ്,സി ഷിജിൽ,കെ മനുരാജ്,കെ മിഥുൻ,മുഹമ്മദ് ഹാഷിം,എ മിഥുൻ,ഷിജി പി എന്നിവർ സംസാരിച്ചു.
സംഘടന സംമ്മേളനങ്ങൾ യൂണിറ്റ് സമ്മേളനം ജൂൺ ഒന്നു മുതൽ ആരംഭിച്ച് ജൂലായ് 15നകം പൂർത്തീകരിക്കാനും
യൂണിറ്റുകളിൽ പഠനോത്സവം,ജൂൺ 5 പരിസ്ഥിതി ദിനം എന്നിവ വിജയിപ്പിക്കാനും തീരുമാനിച്ചു.