വി. കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ കാറിന് തീവെയ്ക്കാന്‍ ശ്രമം

പെരിങ്ങോം: പേരൂലിൽ വി.കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ കാറിന് തീവെക്കാന്‍ ശ്രമം. കടുത്ത ഇടതുപക്ഷക്കാരനും
എന്‍.ജി.ഒ യൂണിയന്‍ നേതാവും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ ജീവനക്കാരനുമായ പേരൂല്‍സൗത്തിലെ മാവില കല്ലിട വീട്ടില്‍നാരായണന്റെ(50)വീട്ടുമുറ്റത്ത് നിർത്തിയിട്ട
ആള്‍ട്ടോ കാറിനാണ് തീവെയ്ക്കാന്‍ ശ്രമം നടന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
വി.കുഞ്ഞികൃഷ്ണന് അനുകൂലമായി നിരന്തരം സമൂഹമാധ്യമങ്ങളില്‍ നാരായണൻ പോസ്റ്റിട്ടിരുന്നു. ഇതിൽ പ്രകോപിതരായവരാണ് തീവെപ്പിന് പിന്നിലെന്നാണ് സൂചന.
കനത്ത ഇടിമിന്നലും മഴയും ആയതിനാല്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാൻ എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പെരിങ്ങോം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.







