LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 10, 2026

ബൂത്ത് ഏജൻ്റിനെ ആക്രമിച്ച ആറു സി പി എം പ്രവർത്തകർക്കെതിരെ കേസ്

0
IMG-20260404-WA0051(1)
Spread the love

മയ്യിൽ: യുഡി എഫ് ബൂത്ത് ഏജൻ്റിനെയും കോൺഗ്രസ് പ്രവർത്തകനെയും ആക്രമിച്ച ആറു സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. മുല്ലക്കൊടി എ യുപി സ്കൂൾ 164 -ാം നമ്പർ യുഡിഎഫ് ബൂത്ത് ഏജൻ്റായിരുന്ന കയരളം മുല്ലക്കൊടിയിലെ പി. ഭാസ്‌കരനെ (56) യാണ് ആക്രമിച്ചത്. പരാതിയിൽ സിപിഎം പ്രവർത്തകരായ കയരളം ഞാറ്റുവയലിലെ അരുൺ, നണിയൂരിലെടി. പി സുരേഷ്, മുല്ലക്കൊടിയിലെ സോമൻ, സജിത്ത്, കുറ്റിച്ചിറ യിലെപ്രകാശൻ, നണിയൂർ നമ്പ്രത്തെ ടി.പി. മനോഹരൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ രാത്രി 7 മണിക്ക് മുല്ലക്കൊടി എ യുപി സ്‌കൂളിന് സമീപം വെച്ച് പ്രതികൾ കൈകൊണ്ടും കല്ലുകൊണ്ടും ഇടതു ചെവിക്ക് അടിക്കുകയും കുത്തുകയും സംഭവം കണ്ട് തടയാൻ എത്തിയ കെ.വി. ഷൈജു (46) എന്നയാളെയും ആക്രമിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
അതേ സമയം സി പി എം പ്രവർത്തകനെ ആക്രമിച്ചുവെന്ന പരാതിയിൽ മൂന്നു കോൺഗ്രസ് പ്രവർത്തകർക്കുമെതിരെ പോലീസ് കേസെടുത്തു. സിപി എം പ്രവർത്തകൻ മലപ്പട്ടം മേപ്പറമ്പയിലെ കെ. വേണുഗോപാലൻ്റെ പരാതിയിൽ കോൺഗ്രസ് പ്രവർത്തകരായ രാമകൃഷ്ണൻ കാവിൽ , ഗിരീശൻ കാവിൽ എന്നിവർക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രി 9 മണിക്ക് മലപ്പട്ടം മേപ്പറമ്പ് കടവരാന്തയിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന പരാതിക്കാരനെ രാഷ്ട്രീയ വിരോധം വെച്ച് പ്രതികൾ കൊല്ലുമെന്ന് പറഞ്ഞു കമ്പിപ്പാര കൊണ്ടു പരാതിക്കാരൻ്റെ ഇടതു കാൽ മുട്ടിനും വലതുകാലിനും അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!