LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 10, 2026

പ്രമുഖ മതപണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർ അന്തരിച്ചു

0
IMG-20260410-WA0016
Spread the love

ചൊക്ലി: പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർ (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഉണ്ണികുളം എകരൂര്‍ പൂക്കോയ തങ്ങൾ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ ഇന്ന്‌ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം.
തലശ്ശേരി, മാഹി, പാനൂർ, ചൊക്ലി, കോട്ടക്കല്‍, നിട്ടൂര്‍, അഴിയൂർ തുടങ്ങി മുപ്പതോളം മഹല്ലുകളുടെ ഖാസിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം, മങ്ങാട് മഹല്ല് പ്രസിഡൻറ്, ഖുതുബി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1937-ൽ കാസര്‍ക്കോട്ടെ പരേതരായ തളങ്കര മുഹമ്മദ് സഈദ് മുസലിയാരുടെയും ഫാത്തിമയുടെയും മകനായാണ് ജനനം. പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായിരുന്ന ശംസുൽ ഉലമ ഖുതുബി മുഹമ്മദ് മുസ്ല്യാരുടെ പൗത്രനാണ്.
പിതാവിൽ നിന്നും പ്രാഥമിക പഠനം നേടിയ ശേഷം പെരിങ്ങത്തൂർ ദര്‍സ്, കല്ലറക്കൽ ദര്‍സ് എന്നിവിടങ്ങളിൽ പഠിച്ചു. തുടർന്ന് പട്ടിക്കാട്‌ ജാമിഅ നൂരിയ്യ അറബിയ്യയില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കി. ശൈഖുനാ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ ഉൾപ്പെടെയുള്ള പ്രമുഖർ ഉസ്താദുമാരാണ്. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സയ്യിദ് അലി ബാഫഖി തങ്ങൾ തുടങ്ങിയവർ സഹപാഠികളായിരുന്നു. പാനൂർ, മട്ടന്നൂർ, ഇരിക്കൂര്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ദര്‍സ് നടത്തിയിട്ടുണ്ട്.
പരേതയായ സി. ഫാത്തിമ ഹജ്ജുമ്മയാണ് ഭാര്യ. മക്കൾ: സഫിയ, സാജിത, മുഹമ്മദ് സഈദ് (ഖത്തർ), മുഹമ്മദ് സാദിഖ് (വ്യാപാരി), മുഹമ്മദ് സാലിം (ഖത്തർ). മരുമക്കൾ: ഇ. അബ്ദുറഹിമാൻ (കൂത്തുപറമ്പ്), നാസർ ഫൈസി (ഖത്തർ). സഹോദരങ്ങൾ: ടി.എസ് അബ്ദുൽ കാദർ മുസ്‌ലിയാർ, ടി.എസ് അബൂബക്കർ മുസ്‌ലിയാർ, ടി.എസ് അബ്ദുൽ ഹമീദ് മുസ്‌ലിയാർ, ടി.എസ് അബ്‌ദുറഹീം, റാബിയ (പയ്യോളി).

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!