സ്വതന്ത്ര സ്ഥാനാർത്ഥി വി.കുഞ്ഞികൃഷ്ണന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു

പയ്യന്നൂര്‍: പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍നിന്നും കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി വി.കുഞ്ഞികൃഷ്ണന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു.പയ്യന്നൂര്‍ തെരുവിൽ കോൺഗ്രസ് ഓഫീസിനു മുന്നിൽ സ്ഥാപിച്ച ബോർഡുകളാണ് നശിപ്പിച്ചത്. ഇന്നലെ രാത്രിയിലാണ്
തെരുവിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച വലിയ ഫ്ളക്സ് ബോര്‍ഡുകൾ നശിപ്പിച്ചത്. ഇന്നുരാവിലെയാണ് പ്രവർത്തകർ സംഭവം കണ്ടത്. ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് പി.ടി.അനില്‍കുമാർ പയ്യന്നൂര്‍ പോലീസിൽ പരാതി നല്കി.







