LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 7, 2026

ആവേശക്കൊടുമുടിയിൽ എൽ.ഡി.എഫ് കൊട്ടിക്കലാശം; അഴീക്കോടിന്റെ വികസന നായകൻ കെ.വി. സുമേഷിനെ നെഞ്ചിലേറ്റി ജനസാഗരം

0
IMG-20260407-WA0105
Spread the love



അഴീക്കോട്: അത്യന്തം ആവേശം നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശമായപ്പോൾ അഴീക്കോട് മണ്ഡലത്തിൽ എൽ.ഡി.എഫ് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. അഞ്ചുവർഷം കൊണ്ട് സ്വപ്ന തുല്യമായ വികസന മുന്നേറ്റം സാധ്യമാക്കിയ എൽ.ഡി.എഫിന്റെ വിജയ വിളംബരമായി മാറുകയായിരുന്നു പുതിയതെരുവിൽ നടന്ന കൊട്ടിക്കലാശം.
ദീർഘവീക്ഷണത്തോടെയുള്ള വികസന കാഴ്ചപ്പാടോടെ നാടിനെ പുരോഗതിയിലേക്ക് നയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷിനെ നാട് ഒന്നടങ്കം ഏറ്റെടുക്കുന്ന കാഴ്ചയാണ് 23 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ദൃശ്യമായത്. വികസന വഴികളിൽ സുപരിചിതനും പ്രിയങ്കരനുമായ കെ.വി. സുമേഷിനെ നാട് ചേർത്തുപിടിച്ചു. സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്താൻ യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് നടത്തിയ കുപ്രചാരണങ്ങളെ വോട്ടർമാർ അവജ്ഞയോടെ തള്ളിക്കളഞ്ഞെന്നും, ഏവരും എൽ.ഡി.എഫ് വിജയത്തിനായി ഒരേ മനസോടെയാണ് പ്രവർത്തിച്ചതെന്നും എൽ.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.
പുതിയതെരു ഹൈവേ ജങ്‌ഷന്‌ സമീപത്ത് നിന്നാണ് റോഡ് ഷോ തുടങ്ങിയത്. തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥി കെ.വി. സുമേഷും സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അഗം ഇ.പി. ജയരാജനും പാതയോരങ്ങളില്‍ തടിച്ചുകൂടിയവരെ അഭിവാദ്യം ചെയ്തു. വാഹനത്തിന് പിന്നിലായി വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ആവേശം നിറച്ച മുദ്രാവാക്യവിളികളുമായി പ്രകടനം നയിച്ച എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ റോഡ് ഷോയിൽ ആവേശം വിതറി. സ്ഥാനാർത്ഥിയുടെ ചിത്രം പ്രിന്റ് ചെയ്ത ടീഷർട്ടും ധരിച്ച് യുവതീയുവാക്കൾ നൃത്തച്ചുവടുകൾ വെച്ചു.
സ്റ്റെലോ കോർണറിലാണ് റോഡ് ഷോ സമാപിച്ചത്. സമാപന സമ്മേളനത്തിൽ സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ, അഴീക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷ്, എം. പ്രകാശൻ, ടി.വി. രാജേഷ്, പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!