LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 7, 2026

കുളപ്പുറം സിഎസ്‌ഐ ദേവാലയ പുനപ്രതിഷ്ഠാകര്‍മ്മം 10ന്

0
IMG-20260407-WA0057
Spread the love



പയ്യന്നൂര്‍: പുതുക്കി നിര്‍മ്മിച്ച കുളപ്പുറം സി.എസ് ഐ സെന്റ് മേരീസ് പള്ളിയുടെ പുനപ്രതിഷ്ഠാ കര്‍മ്മം 10ന് രാവിലെ നടക്കും. വെള്ളിയാഴ്ച രാവിലെ 9 മണിക്ക്  സിഎസ്‌ഐ മലബാര്‍ മഹാ ഇടവക ബിഷപ്പ് ഡോ.റോയ്‌സ് മനോജ് വിക്ടര്‍ നിര്‍വ്വഹിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനവും ബിഷപ്പ് ഉദ്ഘാടനം ചെയ്യും.

ഇടവക വികാരി റവ.റെഷിന്‍ റിനോള്‍ഡ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ മുന്‍ എംഎല്‍എ ടി.വി.രാജേഷ് മുഖ്യാതിഥിയാകും. ഉച്ചക്ക് 12.30ന് സ്‌നേഹവിരുന്ന് നടക്കും. വൈകുന്നേരം ആറ് മുതല്‍ വിവിധ കലാപരിപാടികളും അരങ്ങേറും. 65 വര്‍ഷങ്ങള്‍ക്ക് മുമ്പ്  സുമിത്രന്‍ ആറോണും കുടുംബവുമാണ് കുളപ്പുറം സിസിംഗ് ആന്‍ഡ് വേവിഗ് എന്ന നെയ്ത്തു കമ്പനിയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ തിരൂര്‍, കൊടക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നെയ്ത്ത് പണിക്കായി കൊണ്ടുവന്നവരെ ഈ പ്രദേശങ്ങളില്‍ താമസിപ്പിച്ചിരുന്നത്. 1961ല്‍ സുമിത്രന്‍ ആറോണിന്റെ മകന്‍ സാമുവല്‍ ആറോണാണ് മകള്‍ മേരിയുടെ പേരില്‍ നിലവിലുള്ള ആരാധനാലയം നിര്‍മ്മിച്ചത്. കാലപ്പഴക്കമുള്ള ഈ ആരാധനാലയമാണ് ഇപ്പോള്‍ പുതുക്കി നിര്‍മ്മിച്ച് പുനപ്രതിഷ്ഠ നടത്തുന്നതെന്ന് ഇടവക വികാരി റവ.റെഷിന്‍ റിനോള്‍ഡ്, റിഞ്ചു എബനേസര്‍, കെ.എസ്.അനീഷ്‌മോന്‍, ഇമ്മാനുവേല്‍ പ്രേംരാജ്,ജോസഫ് സാമുവൽ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!