1.430 കിലോഗ്രാം കഞ്ചാവ് പിടികൂടി

കണ്ണൂർ. റെയിൽവെ സ്റ്റേഷനിൽ എക്സൈസും ആർപിഎഫും സംയുക്തമായി നടത്തിയ റെയ്ഡിൽ 1.430 കിലോഗ്രാം കഞ്ചാവു കണ്ടെത്തി.
എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ അക്ഷയ് യും സംഘവും ആർപിഎഫും നടത്തിയ സംയുക്ത പരിശോധനയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ 1.430 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ സന്തോഷ് തൂനോളി, സന്തോഷ് എം കെ, സിവിൽഎക്സൈസ് ഓഫീസർ അമൽ ലക്ഷ്മണൻ ,സിവിൽ എക്സ്സൈസ് ഡ്രൈവർ ഷജിത് പി എന്നിവരുംഉണ്ടായിരുന്നു .







