കണ്ണൂർ കതിരൂർ പത്തായക്കുന്ന് ബി ജെ പി വാർഡ് മെമ്പറുടെ വീടിന് നേരെ ബോംബെറ്.

പാട്യം പതിനാറാം വാർഡ് മെമ്പറും, ബിജെപി കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി. മജിഷയുടെ വീടിന് നേരെയാണ് ബോംബറിഞ്ഞത്
ബൈക്കിൽ എത്തിയ രണ്ടംഗസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്
ഒരു ബോംബ് വീടിന്റെ മുറ്റത്തും മറ്റൊന്ന് വീടിന്റെ മുന്നിലെ റോഡിലുമാണ് എറിഞ്ഞത്.
കതിരൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.







