LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 6, 2026

പി.പി.ദാമോദരൻ മാസ്റ്റർ അന്തരിച്ചു.

0
IMG-20260406-WA0034
Spread the love




കാലിക്കടവ് :അദ്ധ്യാപക ട്രേഡ് യൂണിയൻ രംഗത്തെഅനിഷേധ്യ നേതാവ്, സംസ്കൃത പണ്ഡിതൻ, പൂരക്കളി, മറത്തു കളി, മേഖലയിലെ അതുല്യപ്രതിഭ, സഹകാരി, ഗ്രന്ഥകാരൻ എന്നി നിലകളിൽ ശോഭിച്ച പിലിക്കോട്ടെ
പി.പി.ദാമോദരൻ മാസ്റ്റർ (87)അന്തരിച്ചു.
കേരള ഗവ: പ്രൈമറി ടീച്ചേർസ് യൂണിയൻ്റെ സംസ്ഥാന സിക്രട്ടറിയായി പ്രവർത്തിയിട്ടുണ്ട്.
സർക്കാർ അധ്യാപകർക്ക് രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യം മുഖ്യവിഷയമാക്കി കാസറഗോഡ് നിന്ന് 1969 ൽ പി.കെ.നമ്പ്യാരുടെ നേതൃത്വത്തിൽ നടന്ന സമര പ്രഖ്യാപന കാൽനട ജാഥയുടെ മുഖ്യ സംഘാടകനായിരുന്നു.
തദ്ദേശീയരായ വെള്ളൂർ ഗംഗാധരൻ, കുട്ടമത്ത് എ ശ്രീധരൻ, പി.വി.പത്മനാഭൻ ടി.നാരായണൻ നായർ തുടങ്ങി ഒട്ടേറെ പ്രമുഖരെയും നേതൃത്വനിരയി ലെത്തിക്കാനും KGPTU എന്ന സംഘടനയെ സർക്കാർ മേഖലയിലെ ഏറ്റവും അധികം അംഗബലമുള്ള സംഘടനയാക്കി മാറ്റാനും ദാമോദരൻ മാസ്റ്റർക്ക് കഴിഞ്ഞു.

സഹകാരി എന്ന നിലയിലും തിളങ്ങിയ ദാമോദരൻ മാസ്റ്റർ പിലിക്കോട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ വളർച്ചയിൽ മുഖ്യ പങ്കുവഹിച്ചു.

വി.പി.കെ.നായനാർ സ്ഥാപിച്ച ഐക്യ നാണയ സംഘമായും പിന്നീട് പിലിക്കോട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഡയരക്ടറായും പ്രസിഡണ്ടായും അഡ്മിനിസ്ട്രേറ്റീവ് ചെയർമാനായും ദീർഘകാലം ദാമോദരൻ മാസ്റ്റർ  സേവനമനുഷ്ടിച്ചു.

വിദ്യാഭ്യാസ പ്രവർത്തകരുടെ പ്രതിനിധിയായി കോഴിക്കോട് സർവ്വകലാശാല സെനറ്റ് അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.KSRTC ഉപദേശക സമിതിയിലും കേരള ഫോക് ലോർ അക്കാദമി അംഗമായുംപല പ്രധാന ക്ഷേത്രങ്ങളിലും മറത്തു കളി അദ്ധ്യക്ഷനാവുകയും പണിക്കന്മാർ തമ്മിലുള്ള തർക്കങ്ങളിൽ തൻ്റെ പാണ്ഡിത്യവും വാക്ചാതുര്യവും കൊണ്ട് ശോഭിച്ചു.
മികച്ച വാഗ്മിയും നല്ലൊരു എഴുത്തുകാരനും കൂടിയായിരുന്നു.കാളിദാസനെ തേടി  ഉജ്ജയിനിയിലൂടെ എന്ന ഒരു പഠന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പിലിക്കോട് ഗ്രാമത്തിൽ 1939 ജനുവരി 1 ന് ആണ് ദാമോദരൻ ജനിച്ചത്. പിലിക്കോട് എൽ.പി.സ്കൂൾ, പുത്തിലോട്ട് യു.പി.സ്കൂൾ, രാ ജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം കണ്ണൂർ ഗവ: ടെയിനിംഗ് സ്കൂളിൽ നിന്നും അദ്ധ്യാപക പരിശീലനം നേടി. ബിരിക്കുളം യു.പി.സ്കൂളിലാ യിരുന്നു ആദ്യ നിയമനം. വെള്ളിക്കോത്ത് യു.പി.സ്കൂൾ, പടന്ന ജി യു.പി.സ്കൂൾ എന്നിവടങ്ങളിലെ സേവനത്തിനു ശേഷം പിലിക്കോട് ജി യു.പി സ്കൂളിലെത്തിയ അദ്ദേഹം അവിടെത്തന്നെ പ്രധാന അദ്ധ്യാപകനായി റിട്ടയർ ചെയ്തു.

എഴുത്തും വായനയും പ്രഭാഷണവുമായി സാംസ്കാരിക രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു. രാമായണവും കാളിദാസനും ഗാന്ധിജിയുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രഭാഷണത്തിലെ മുഖ്യ ചേരുവകൾ .ആ വാക്ധോരണി ഉയരാത്ത സാംസ്കാരിക സമ്മേളനങ്ങൾ ഈ മേഖലയിൽ കുറവായിരുന്നു.
ഭാര്യ :കാർത്യായണി മക്കൾ : മാധുരി ,അനിരുദ്ധൻ, ജയപ്രകാശ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!