സോളാർ പാനൽ തട്ടിപ്പ്; സെയിൽസ് പ്രതിനിധിക്കെതിരെ കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തു

വളപട്ടണം : സോളാർ പാനൽ ഘടിപ്പിക്കുന്ന തിനായി പണം കൈപ്പറ്റിയശേഷം കമ്പനി യെയും ഉപഭോക്താവിനെയും വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദ്ദേശപ്രകാരംപോലീസ് കേസെടുത്തു അഴീക്കോട് മൈലാടത്തടത്ത് പ്രവർത്തിക്കുന്ന കേരള റിനേബിൾ എനർജി പ്രോജക്ട് മാനേജർ പി. സംഗീതിൻ്റെ (35) പരാതിയിലാണ് സ്ഥാപനത്തിൽ ഫ്രീലാൻ്റ് സെയിൽസ് പ്രതിനിധിയായി ജോലി ചെയ്തിരുന്ന കോഴിക്കോട് കൊയിലാണ്ടി മൂരിയാട് സ്വദേശി കെ. കെ. അഭിജിത്തിനെതിരെ പോലീസ് കേസെടുത്തത്. 2024 നവംബർ ഒന്നിനും ഈ മാസം ഏപ്രിൽ രണ്ടിനുമിടയിൽ 4, 50,000 രൂപയുടെ സോളാർ പാനൽ സിസ്റ്റംഘടിപ്പിക്കുന്നതിനായി സോഫി ഷാജി എന്ന ഉപഭോക്താവിൽ നിന്നും ഗൂഗിൾ പേ വഴിയും4, 60,000 കൈപ്പറ്റിയശേഷം 2, 60,000 രൂപ കമ്പനി അക്കൗണ്ടിൽ അടക്കുകയും ബാക്കി 1,85,000 രൂപ അടക്കാതെ കമ്പനിയേയും ഉപഭോക്താവിനെയും വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







