LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 4, 2026

വാഹന പ്രചരണ യാത്ര നടത്തി

0
IMG-20260404-WA0020
Spread the love




കണ്ണൂർ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. ടി.ഒ .മോഹനന്റെ തിരഞ്ഞെടുപ്പ്  പ്രചാരണാർത്ഥം  എളയാവൂർ, കണ്ണൂർ  ബ്ലോക്ക് മഹിള കോൺഗ്രസ്സ്  കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ  ജില്ല പ്രസിഡണ്ട്  ശ്രീജ മഠത്തില്‍ നയിച്ച വാഹന പ്രചാരണ ജാഥ മുണ്ടേരി മൊട്ട യിൽ  കണ്ണൂർ കോർപറേഷൻ മേയർ അഡ്വ.പി ഇന്ദിര ഉദ്ഘാടനം ചെയ്തു.  യുഡിഎഫ്  മുന്നോട്ട് വെക്കുന്ന ഇന്ദിര ഗ്യാരണ്ടീകൾ അദ്ദേഹം പറഞ്ഞു
തെളിവുകളാൽ പിന്തുണയ്ക്കപ്പെട്ട വാഗ്ദാനങ്ങൾ
സ്ത്രീകൾക്ക് സൗജന്യ KSRTC ബസ് യാത്ര
കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് മാസം 1,000 രൂപ സഹായം
ക്ഷേമ പെൻഷൻ 3,000 രൂപയായി വർധിപ്പിക്കും
ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി  കുടുംബത്തിന് 25 ലക്ഷം രൂപ വരെ പരിരക്ഷ
യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ
മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ്
ഞങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്നില്ല… നടപ്പാക്കുകയും ചെയ്യുന്നു എന്നതാണ്
കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ഈ പദ്ധതികൾ ഇതിനകം നടപ്പിലാക്കിയിട്ടുള്ളതുമാണ്.
കണ്ണൂരിന്റെ വികസനത്തിന്‌ അഡ്വ. ടി ഒ മോഹനനെ വന്‍  ഭൂരിപക്ഷം ത്തോടെ വിജയിപ്പിക്കണംഎന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.  കണ്ണൂർ, എളയാവൂർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നസീമ ഖാദർ,  കണ്ണൂർ കോര്പറേഷൻ മുൻ മേയർ സുമ ബാലകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി മാരായ ഉഷ അരവിന്ദ്, കെ പി പദ്മിനി ടീച്ചർ , ഡി സി സി ജനറൽ സെക്രട്ടറി സി ടി ഗിരിജ മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്റുമാരായ പദ്മജ എൻ പി അജിത ശ്രീനിവാസ്, വനിതാ ലീഗ് ജില്ലാ സെക്രട്ടറി പി ഷെമീമ,സി എം പി ജില്ലാ കമ്മറ്റി അംഗം, അജിത പ്രസാദ്,  രേഷ്മ കെ കെ, ഗീത സുരേഷ്, ഫാത്തിമ പി പി,  രജനി  കെ, ശ്രീജ ആരംഭംൻ തുടങ്ങിയവർ സംസാരിച്ചു
പ്രചാരണ പരിപാടിയുടെ
സമാപനം താണയിൽ മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ശ്രീജ മഠത്തിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ രജനി രമാനന്ദ്, കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഫർഹാൻ മുണ്ടേരി, വനിതാ ലീഗ് അംഗം ശബീന കെ, സബ്രീന തുടങ്ങിയവർ സംസാരിച്ചു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!