കൈരളിസാഹിത്യ രത്നപുരസ്കാരം വിജയൻ തെരുവത്തിന്

കോഴിക്കോട് : ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 2026-ലെ കൈരളിസാഹിത്യ രത്ന പുരസ്കാരം എഴുത്തുകാരൻ വിജയൻ തെരുവത്തിനു ലഭിച്ചു. ഏപ്രിൽ 26ന് അക്കാദമിയുടെ 31-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ഡോ. ഫസൽ ഗഫൂർ (എം.ഇ.എസ്) ആർച്ച്ബിഷപ്പ് റവ. ഡോ. വർഗ്ഗീസ് ചക്കാലക്കൽ, എം.പി. സൂര്യദാസ് (ന്യൂസ് എഡിറ്റർ മാതൃഭൂമി), ബിജു ഇരിണാവ് (പ്രശസ്ത സിനിമ – സീരിയൽ നടൻ), കെ.കെ. കൃഷ്ണൻകുട്ടി (റിട്ട. ജില്ലാ സെഷൻസ് ജഡ്ജ്), മുൻ എം എൽ എ. ഏ. കെ. മണി , തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.






