LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 3, 2026

മദ്യ കടത്ത് യുവാവ് അറസ്റ്റിൽ

0
IMG-20260403-WA0053
Spread the love



തളിപ്പറമ്പ് : വിൽപനക്കായിസ്‌കൂട്ടറിൽ കടത്തുകയായിരുന്ന ആറര ലിറ്റർ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പട്ടുവം വെള്ളിക്കീലിലെ കെ. ജിതിനെ (34) യാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സതീഷും സംഘവും അറസ്റ്റു ചെയ്തത്. നിയമസഭാഇലക്ഷൻ്റെ ഭാഗമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ പട്ടുവം വെള്ളിക്കീൽ ജംഗ്ഷന് സമീപം വെച്ചാണ് കെ. എൽ.59 എ.ബി. 4624 നമ്പർ  സ്കൂട്ടറിൽ കടത്തുകയായിരുന്ന ആറര ലിറ്റർ വിദേശമദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച സ്‌കൂട്ടർ കസ്റ്റഡിയിലെടുത്തു. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു. പരിശോധനയിൽ
അസി.എക്സൈസ് ഇൻസ്പെക്ടർ  കെ.കെ. രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ വിനോദ് എന്നിവരും ഉണ്ടായിരുന്നു. മദ്യം മയക്കുമരുന്ന് വില്പന വിവരങ്ങൾ 04602201020 എന്ന എക്സൈസ് സർക്കിൾ ഓഫീസ് നമ്പറിൽ രഹസ്യ വിവരങ്ങൾ അറിയിക്കാവുന്നതാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!