ഓൺലൈൻ ഷെയർ ട്രേഡിംഗിൽ 1,60,95,000 രൂപ തട്ടിയെടുത്തു

കണ്ണൂർ: ഫേസ്ബുക്കിലെ പരസ്യം കണ്ട് ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചതിനു പിന്നാലെ 1, 60, 95,000 രൂപ തട്ടിയെടുത്ത തട്ടിപ്പു സംഘത്തിനെതിരെ പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. തലശേരി ചിറക്കരയിലെ ഗംഗയിൽ കെ കെ ജഗീഷിൻ്റെ (50 പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്. പണം ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്നും 2026 ഫെബ്രവരി 13 മുതൽ മാർച്ച് 21 വരെയുള്ള കാലയളവിൽ പലതവണകളായി പ്രതികളുടെ വിവിധ ബേങ്ക് അക്കൗണ്ടുകളിലേക്ക് 1,60,95000 രൂപ നിക്ഷേപിച്ച ശേഷം കൊടുത്ത പണമോ ലാഭമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







