പോക്സോ കേസിൽ 85 കാരൻ അറസ്റ്റിൽ

ചന്തേര :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ 85 കാരനായ ബന്ധുവിനെ പോക്സോ കേസിൽ ചന്തേര സ്റ്റേഷൻ ഇൻസ്പെക്ടർ എം.വി. ഷീജു അറസ്റ്റു ചെയ്തു .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റുചെയ്തു. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ആറു വയസ്സുകാരിയെയാണ് ദിവസങ്ങൾക്ക് മുമ്പ് പ്രതി പീഡിപ്പിച്ചത്. കുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ കുട്ടിയോടു വിവരംചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു പറഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത ചന്തേര പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.







