LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 3, 2026

അധികാരം നിലനിർത്താൻ സി.പി.എം ഏതറ്റം വരെയും പോകും; ഫാസിസ്റ്റ് ശൈലിയെന്ന് വി.എം. സുധീരൻ

0
IMG-20260403-WA0011
Spread the love



പയ്യന്നൂർ: അധികാരം നിലനിർത്തുവാൻ എന്ത് അധാർമ്മിക വഴിയും സ്വീകരിക്കുന്ന പ്രസ്ഥാനമായി കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടി മാറിയെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ ആരോപിച്ചു. പയ്യന്നൂർ നിയോജക മണ്ഡലം യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പെരുമ്പയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രക്തസാക്ഷി ഫണ്ട് പോലും അടിച്ചുമാറ്റുന്ന പാർട്ടി കമ്മ്യൂണിസത്തിൽ നിന്ന് വ്യതിചലിച്ച് ഫാസിസ്റ്റ് ശൈലിയാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്ന് വി.എം. സുധീരൻ പറഞ്ഞു. യഥാർത്ഥ ലക്ഷ്യങ്ങളിൽ നിന്നു മാറി സത്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് ഇനിയും കുഞ്ഞികൃഷ്ണന്മാർ ഇറങ്ങി വരും. നേതൃത്വത്തിന്റെ വീഴ്ചകളും പാളിച്ചകളും ചൂണ്ടിക്കാട്ടിയാൽ തെറ്റുതിരുത്തി മുന്നോട്ടു പോകുവാൻ ശ്രമിക്കുന്നതിനു പകരം സത്യം വിളിച്ചു പറഞ്ഞ കുഞ്ഞികൃഷ്ണന്റെ രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതാക്കുവാനാണ് പാർട്ടി ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അടിസ്ഥാനപരമായി വേണ്ടത് കാര്യങ്ങൾ ജനങ്ങളോട് തുറന്നു പറയാനുള്ള ചങ്കൂറ്റമാണ്. അതിനാൽ അനീതിക്കും അധർമ്മത്തിനുമെതിരെയുള്ള പോരാട്ടത്തിൽ ജനാധിപത്യ പ്രസ്ഥാനങ്ങൾ വി. കുഞ്ഞികൃഷ്ണനോടൊപ്പം നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
എസ്.എ. ഷുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു. നേതാക്കളായ എം.പി. ഉണ്ണികൃഷ്ണൻ, ഷാജി പാണ്ഡ്യാല, രജിത് നാറാത്ത്, കെ. ജയരാജ്, ഉമ്മർ പെരിങ്ങോം, കെ.ടി. സഹദുള്ള, എം.കെ. രാജൻ, എ.പി. നാരായണൻ, വി.സി. നാരായണൻ, അഡ്വ. ഡി.കെ. ഗോപിനാഥ്, വി.പി. സുഭാഷ്, വി.കെ.പി. ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!