LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 2, 2026

കുരുന്നു പ്രതിഭകളുടെ സർഗ്ഗാത്മക രചനകൾ; മാച്ചേരി ന്യൂ യു.പി സ്‌കൂളിൽ ‘മൊഴിക്കിലുക്കം’ പ്രകാശനം ചെയ്തു

0
26eff2d8-42f1-44dd-98cc-5798f8e6adee
Spread the love

മാച്ചേരി: മാച്ചേരി ന്യൂ യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ സർഗ്ഗാത്മക രചനകളടങ്ങിയ ‘മൊഴിക്കിലുക്കം’ വ്യക്തിഗത സമാഹാരം പ്രകാശനം ചെയ്തു. സ്‌കൂൾ വാർഷികാഘോഷ വേദിയിൽ നടന്ന ചടങ്ങിൽ വെച്ച് കണ്ണൂർ മേയർ അഡ്വ. പി. ഇന്ദിര, ഒന്നാം ക്ലാസ് അധ്യാപകൻ കെ. സഞ്ജയ്‌ക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

ഒന്നാം ക്ലാസ് പഠന കാലയളവിൽ കുട്ടികൾ സ്വന്തമായി രചിച്ച വിവിധ സർഗ്ഗാത്മക രചനകളുടെ ശേഖരണമാണ് ‘മൊഴിക്കിലുക്കം’ എന്ന ഈ വ്യക്തിഗത സമാഹാരം. ഒന്നാം ക്ലാസ് പൂർത്തിയാകുമ്പോൾ ഓരോ കുട്ടിയുടെയും കയ്യിൽ അവരുടെ അഭിമാന രേഖയായി ഈ സമാഹാരം ഉണ്ടാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പ്രമീള, സാഹിത്യകാരി പ്രേമജ ഹരീന്ദ്രൻ, സ്‌കൂൾ മാനേജർ കെ.ടി. ലതീഷ്, പ്രധാനാധ്യാപിക കെ. വിജില, ഗാന്ധി സ്മാരക ഗ്രന്ഥശാല സെക്രട്ടറി ചന്ദ്രൻ കാണിച്ചേരി, മുൻ അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!