LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 2, 2026

ആനന്ദ് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

0
Screenshot

Screenshot

Spread the love

തളിപ്പറമ്പ്: ശതകോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹം ക്ഷേത്ര ദർശനത്തിനായി എത്തിയത്.

മാങ്ങാട് കെ.എ.പി (KAP) ഗ്രൗണ്ടിൽ പ്രത്യേക ഹെലികോപ്ടറിൽ വന്നിറങ്ങിയ ആനന്ദ് അംബാനി അവിടെ നിന്നും കാർ മാർഗ്ഗമാണ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം ഭഗവാന് പൊന്നിൻകുടം സമർപ്പിച്ചാണ് മടങ്ങിയത്.

ക്ഷേത്രത്തിലെത്തിയ ആനന്ദ് അംബാനിയെ ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി. വിനോദ്കുമാർ, എക്സിക്യൂട്ടീവ് ഓഫീസർ കെ.പി. വിനയൻ എന്നിവരുടെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. ക്ഷേത്രത്തിന്റെ തകർന്നുകിടക്കുന്ന ഗോപുരത്തിന്റെ പുനർനിർമ്മാണവും, ആധുനിക രീതിയിലുള്ള പാർക്കിംഗ് ഗ്രൗണ്ടും ഒരുക്കുന്നതിനായുള്ള പ്രത്യേക പ്രൊജക്ട് ക്ഷേത്രം അധികൃതർ ആനന്ദ് അംബാനിക്ക് മുന്നിൽ സമർപ്പിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!