LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 2, 2026

എഫ്.സി.ആർ.എ. ഭേദഗതി നിയമം ജീവകാരുണ്യ പ്രവർത്തങ്ങളെ ബാധിക്കും: മുനവ്വറലി തങ്ങൾ

0
7c0f5d7f-c510-481c-bca4-f4c1366cbda4
Spread the love

അഴീക്കോട്: ഉമ്മൻചാണ്ടി സർക്കാറിൻ്റെ നേതൃത്വം നൽകിയ കേരളം കണ്ട ഏറ്റവും മികച്ച ജനകീയ സർക്കാറിൻ്റെ തുടർച്ചയ്ക്കായുള്ള മുന്നൊരുക്കവും ആവേശവുമാണ് കേരളത്തിലുടനീളം കാണുന്നതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ഐക്യമുന്നണിക്കുമാത്രമേ അഴീക്കോടിനെ അഭിവൃദ്ധിയിലേക്ക് നയിക്കാൻ സാധിക്കൂ ചാലാട് ചേർന്ന അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചാലാട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം കൊണ്ടുവരുന്ന എഫ്.സി.ആർ.എ. ഭേദഗതിനിയമം കേരളത്തിലെ ജീവകാരുണ്യപ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നും ഇതിനെതിരെ മുഴുവൻ മനുഷ്യസ്നേഹികളും ഒന്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണ്ണാടക ന്യൂനപക്ഷ കാര്യവഖഫ് മ⚽ മന്ത്രി സമീർ അഹമ്മദ് ഖാൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ്, കെ.എ. ലത്തീഫ്, എൻ.എ. കരീം, ബി.കെ. അഹമ്മദ്, ടി.ജയകൃഷ്ണൻ, വസന്ത്പള്ളിയാം മൂല, ടി.കെ. ഹുസൈൻ എന്നിവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!