LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 1, 2026

ആധുനിക കണ്ണൂർ പടുത്തുയർത്താൻ ഒരവസരം കൂടി; രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പര്യടനം ആവേശകരമായി മുന്നോട്ട്

0
8e2386b5-c96a-4ea1-841e-12e625dcfcb7
Spread the love

കണ്ണൂർ: സമഗ്ര മാറ്റത്തിനായി ഒരവസരം കൂടി നൽകണമെന്നഭ്യർത്ഥിച്ച് കണ്ണൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ജൈത്രയാത്ര തുടരുന്നു. വികസനത്തിന് അടിത്തറ പാകിയ മണ്ണിൽ ഇനി ആധുനിക കണ്ണൂർ പടുത്തുയർത്തുമെന്ന് പ്രഖ്യാപിച്ചായിരുന്നു അദ്ദേഹത്തിന്റെ രണ്ടാം ഘട്ട പര്യടനം ആരംഭിച്ചത്. സമഗ്രമാറ്റത്തിനാവശ്യമായ പ്രകടനപത്രിക ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചാണ് ബുധനാഴ്ചത്തെ പര്യടനം കടന്നുപോയത്.

മുണ്ടേരി പഞ്ചായത്തിലെ മാവിലച്ചാൽ എ.കെ.ജി മുക്കിൽ സി.പി.ഐ നേതാവ് സി.പി. മുരളി പര്യടനം ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെത്തിച്ച 1647 കോടിയുടെ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചാണ് ടെലിവിഷൻ ചിഹ്നത്തിൽ അദ്ദേഹം വോട്ടഭ്യർത്ഥിക്കുന്നത്. മുത്തുകുടകളും വാദ്യമേളങ്ങളുമായി ഉത്സവ പ്രതീതിയിലാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും പ്രവർത്തകർ സ്ഥാനാർത്ഥിയെ വരവേറ്റത്.

രാവിലെ എ.കെ.ജി, ധനലക്ഷ്മി ആശുപത്രികൾ സന്ദർശിച്ച അദ്ദേഹം, തൻ്റെ നേതൃത്വത്തിൽ കാനാമ്പുഴയിൽ ഒരുക്കിയ വിനോദ സഞ്ചാര കേന്ദ്രത്തിൽ നടന്ന സാംസ്കാരിക സന്ധ്യയിലും ഫ്ലാഷ്‌ലൈറ്റ് മാർച്ചിലും പങ്കെടുത്തു. കാനിച്ചേരി സെന്റർ, പടന്നോട്ട് റസാഖിന്റെ പീടിക, അഴീക്കോടൻ ക്ലബ്ബ്, വീനസ് ക്ലബ്ബ്, ഏച്ചൂർ, നല്ലാഞ്ചി, കാഞ്ഞിരോട് തെരു, കാഞ്ഞിരോട് ബസാർ, റെഡ് സ്റ്റാർ, നടുച്ചിറ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം മുള്ളൻമൊട്ടയിൽ പര്യടനം സമാപിച്ചു.

നടൻ ഭീമൻ രഘു, ഇ.പി. ജയരാജൻ, കെ.പി. സഹദേവൻ, എൻ. ചന്ദ്രൻ, പി.കെ. ശബരീഷ്, യു. ബാബു ഗോപിനാഥ് തുടങ്ങി നിരവധി പ്രമുഖ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ഏപ്രിൽ 2-ലെ പര്യടന പരിപാടികൾ (വ്യാഴാഴ്ച):

• 3:00 PM: പള്ളിപ്രം

• 3:20 PM: കരിക്കിൻ കണ്ടി

• 3:40 PM: കടാങ്കോട്

• 4:00 PM: മുന്നണിമെട്ട

• 4:20 PM: വാരം ടൗൺ

• 4:40 PM: വലിയന്നൂർ

• 5:00 PM: മതുക്കോത്ത്

• 5:20 PM: അതിരാണിപ്പാടം

• 5:40 PM: മാച്ചേരി

• 6:00 PM: വണ്ട്യാല

• 6:20 PM: പ്രസാദിപ്പീടിക

• 6:40 PM: സി.പി. സ്റ്റോർ

• 7:00 PM: പെരിങ്ങളായി

• 7:20 PM: തിലാന്നൂർ കനാൽ

• 7:40 PM: മാതൃഭൂമി (സമാപനം)

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!