LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 1, 2026

മതേതര കേരളത്തിന്റെ നിലനിൽപ്പിനായി ഭരണമാറ്റം അനിവാര്യം: മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് അബ്ദുറഹിമാൻ കല്ലായി

0
img_9752
Spread the love

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി. ആർ.എസ്.എസ്സിന്റെ കൈകളിലേക്ക് കേരളത്തെ എത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അഴീക്കോട് നിയോജക മണ്ഡലത്തിൽ നടന്ന വിവിധ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരിലെ ചെങ്കോട്ടകൾ ഇക്കുറി തകർന്നടിയുമെന്ന് അദ്ദേഹം പറഞ്ഞു. മതേതര-ജനാധിപത്യ കേരളത്തിന്റെ നിലനിൽപ്പിനായി പിണറായി സർക്കാരിനെതിരെ ജനം ഇരമ്പിമറിയേണ്ട രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നത്. കോൺഗ്രസും മുസ്ലിം ലീഗും കേവലം ഘടകകക്ഷികളല്ല, 55 വർഷമായി ആത്മബന്ധമുള്ള സഹോദര പ്രസ്ഥാനങ്ങളാണ്. പണ്ഡിറ്റ് നെഹ്‌റുവിന്റെ ഇന്ത്യയെ തിരിച്ചുകൊണ്ടുവരാനുള്ള പോരാട്ടത്തിൽ രാഹുൽ ഗാന്ധിയുടെ കൈകൾക്ക് ശക്തി പകരണം. ഇന്ത്യൻ മതേതരത്വം ലോകത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെയ് നാലിന് പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിനേൽക്കുന്ന കനത്ത തിരിച്ചടിയാകണം. ഇതിനായുള്ള വിശ്രമമില്ലാത്ത പോരാട്ടത്തിന് യു.ഡി.എഫ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും അബ്ദുറഹിമാൻ കല്ലായി ആഹ്വാനം ചെയ്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!