രാമന്തളിയിൽ കോണ്‍ഗ്രസ് കൊടിമരവും പ്രചരണബോര്‍ഡുകളും നശിപ്പിച്ചു

പയ്യന്നൂര്‍: രാമന്തളിയില്‍ കോണ്‍ഗ്രസിന്റെ കൊടിമരവും യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി വി.കുഞ്ഞികൃഷ്ണന്റെ പ്രചരണ ബോര്‍ഡുകളും നശിപ്പിച്ച നിലയില്‍.
രാമന്തളി ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിന് സമീപം ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനായി കോണ്‍ഗ്രസ് വാങ്ങിയ സ്ഥലത്ത് സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസ് കൊടിമരവുo കൊടിമരത്തില്‍ സ്ഥാപിച്ചിരുന്ന വി കുഞ്ഞികൃഷ്ണന്റ പ്രചരണ ബോര്‍ഡുമാണ് ഇന്നലെ രാത്രിയാൽ നശിപ്പിച്ചത്. രാമന്തളി സെന്‍ട്രലില്‍ സ്ഥാപിച്ചിരുന്ന വി. കുഞ്ഞികൃഷ്ണന്റ പ്രചരണ ബോര്‍ഡും നശിപ്പിച്ചിട്ടുണ്ട്. അതിക്രമം ഇന്ന് രാവിലെയാണ് പരിസരവാസികൾ കണ്ടത്. പയ്യന്നൂർ പോലീസിൽ നൽകി.







